വിവിധ സമയത്ത് വിവിധ നിരക്കുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈടെന്‍ഷന്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്കും ഇനി മുതല്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കപ്പെടുന്ന നിശ്ചിത സമയങ്ങളില്‍ കൂടുതല്‍ നിരക്ക് നല്‍കേണ്ടി വരും.
രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ സാധാരണ നിരക്കും വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 10 മണി വരെ അധിക നിരക്കും രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണിവരെ ഇന്‍സന്റീവ് നിരക്കും ഹൈടെന്‍ഷന്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാനാണ് ആഗസ്ത് രണ്ട് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയത്.
ഇതുവരെ ഇത് എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് മാത്രമേ ബാധകമായിരുന്നുള്ളു. ഇതില്‍ നിന്നും സിനിമാശാലകള്‍, വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പമ്പിംഗ് സ്റേഷനുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications