വൈദ്യുതി നിരക്ക് റഗുലേറ്ററി കമ്മീഷന്‍ ഉടന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് മാസത്തിനുള്ളില്‍ വൈദ്യുതി നിരക്ക് റെഗുലേറ്ററി കമ്മീഷന്‍ രൂപീകരിക്കും.
ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ 15 ദിവസത്തിനുള്ളില്‍ ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കും. വൈദ്യുതി ബോര്‍ഡിനെ ലാഭകേന്ദ്രങ്ങളാക്കി വിഭജിക്കാനും തീരുമാനമായിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ വിഭജനം പൂര്‍ത്തിയാകും.
വൈദ്യുതി ബോര്‍ഡ് നവീകരണത്തിന്റെ ഭാഗമായാണ് പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഉടന്‍ തന്നെ ഒപ്പിടും. പൂയംകുട്ടി പദ്ധതി സംസ്ഥാനത്തിന് അനുവദിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുമെന്ന് ആഗസ്ത് രണ്ട് വ്യാഴാഴ്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications