Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുമരകം പാക്കേജ്: വിമാനം ആഗസ്ത് 15നുള്ളില്‍'

ദില്ലി: വിദേശരാജ്യങ്ങളില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കുമെന്ന കുമരകം പാക്കേജിലെ വാഗ്ദാനം ആഗസ്ത് 15നുള്ളില്‍ യാഥാര്‍ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി വാജ്പേയി അറിയിച്ചു.

തന്നെ സന്ദര്‍ശിച്ച എംപിമാരുടെ സംഘത്തിനാണ് വാജ്പേയി ഇതുസംബന്ധിച്ച് ഉറപ്പ് നല്‍കിയത്. വിവിധ ആവശ്യങ്ങളടങ്ങുന്ന നിവേദനം സംഘം വാജ്പേയിക്ക് നല്‍കി.

യുഎസ്സില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും നെടുമ്പാശേരിയിലേക്ക് ആഴ്ചയില്‍ ഒരിക്കല്‍ വിമാനസര്‍വീസ് ആരംഭിക്കുമെന്നായിരുന്നു കുമരകത്ത് വിശ്രമത്തിനായെത്തിയപ്പോള്‍ വാജ്പേയി വാഗ്ദാനം നല്‍കിയിരുന്നത്.

കടലുണ്ടി തീവണ്ടിയപകടത്തെ തുടര്‍ന്ന് തടസപ്പെട്ട തീവണ്ടി ഗതാഗതം എത്രയും പെട്ടെന്ന് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പാമോയിലിന്റെ ഇറക്കുമതി കുറക്കുന്നത് കേരളത്തിലെ തേങ്ങാകര്‍ഷകരെ പ്രതിസന്ധിയിലാക്കുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

വര്‍ക്കല രാധാകൃഷ്ണന്‍, ജി.എം.ബനാത്ത്വാല, ഇ.അഹമ്മദ്, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, എ.കെ.പ്രേമജം, സുരേഷ്കുറുപ്പ്, എന്‍.എന്‍.കൃഷ്ണദാസ്, എസ്.അജയകുമാര്‍, കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+