മണിച്ചന്റെ ഭാര്യയെ അറസ്റ് ചെയ്തു
കൊല്ലം: കല്ലുവാതുക്കല്‍ വിഷമദ്യക്കേസുമായി ബന്ധപ്പെട്ട് മണിച്ചന്റെ ഭാര്യ ഉഷ(37)യെ കേസന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം അറസ്റ് ചെയ്തു. ആഗസ്ത് ഒന്ന് ബുധനാഴ്ച രാവിലെ 11 മണിയോടെ മണിച്ചന്റെ സുഹൃത്തായ ആറ്റിങ്ങല്‍ ശ്രീകണ്ഠന്റെ വീട്ടില്‍ വെച്ചാണ് അറസ്റ് നടന്നത്.
കേസിലെ 18-ാം പ്രതിയാണ് ഉഷ. മണിച്ചന്‍ ഏഴാം പ്രതിയാണ്. അറസ്റ് ചെയ്തതിനു ശേഷം ഉഷയെ പരവൂര്‍ മുനിസിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ആഗസ്ത് 12 വരെ ഉഷയെ റിമാന്റ് ചെയ്തുകൊണ്ട് മജിസ്ട്രേറ്റ് വി.എസ്.ബിന്ദുകുമാരി ഉത്തരവിട്ടു.
മദ്യദുരന്തക്കേസ് വിചാരണ തുടങ്ങിയ ശേഷം ഒരു പ്രതിയെ അറസ്റ് ചെയ്യുന്നത് ആദ്യമായാണ്. മണിച്ചനെ അറസ്റ് ചെയ്തതിനു ശേഷമാണ് ഉഷയെ കേസില്‍ പ്രതി ചേര്‍ത്തത്. ചിറയിന്‍കീഴ് റേഞ്ചിലെ കള്ള്ഷാപ്പുകളുടെ ലൈസന്‍സ് ഉഷയുടെയും കേസിലെ മറ്റൊരു പ്രതിയായ വിജയന്റെയും പേരിലാണെന്നതാണ് ഉഷയെ പ്രതി ചേര്‍ക്കാന്‍ കാരണമായത്. മണിച്ചന്റെ കൂന്തള്ളൂരിലെ ഇഷ്ടിക നിര്‍മാണ ഫാക്ടറിയും ഉഷയുടെ പേരിലാണ്.












Click it and Unblock the Notifications