യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്യു യൂണിറ്റ്
തിരുവനന്തപുരം: പന്ത്രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്യു യൂണിറ്റ് സ്ഥാപിച്ചു. ആഗസ്ത് രണ്ട് വ്യാഴാഴ്ചയാണ് കെഎസ്യു യൂണിറ്റ് നിലവില്‍ വന്നത്.
എസ്എഫ്ഐ കോട്ടയായ യൂണിവേഴ്സിറ്റി കോളേജില്‍ മറ്റൊരു രാഷ്ട്രീയ കക്ഷികളുടെയും വിദ്യാര്‍ത്ഥിസംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാറില്ല. നേരത്തെ 1992ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ഇവിടെ കെഎസ്യു യൂണിറ്റ് രൂപീകരിക്കാന്‍ ശ്രമം നടന്നിരുന്നു. പക്ഷെ എസ്എഫ്ഐയുടെ ആക്രമണത്തെത്തുടര്‍ന്ന് ആ നീക്കം പരാജയപ്പെടുകയായിരുന്നു.
കെഎസ്യു യൂണിറ്റ് പ്രസിഡന്റായ അജിത് കുമാറിന്റെ നേതൃത്വത്തില്‍ യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്യുപ്രവര്‍ത്തകര്‍ വ്യാഴാഴ്ച പ്രകടനമായി വന്ന് കൊടി നാട്ടി.
എസ്എഫ്ഐക്കാരുടെ ആക്രമണം തടയാന്‍ വന്‍ പൊലീസ് സന്നാഹത്തിലായിരുന്നു യൂണിറ്റ് രൂപീകരണം നടന്നത്. യൂണിറ്റ് രൂപീകരണത്തിനു ശേഷം കോളേജിന് പുറത്ത് കെഎസ്യു സംസ്ഥാന പ്രസിഡന്റ് സതീശന്‍ പാച്ചേനി, കോണ്‍ഗ്രസ് നേതാവ് ടി. ശരത് ചന്ദ്രപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ കെഎസ്യു പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.












Click it and Unblock the Notifications