കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരുന്നുകള്‍ക്ക് വില കൂടുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച വിറ്റുവരവ് നികുതി പ്രാബല്യത്തില്‍ വന്നതോടെ വിവിധ മരുന്നുകള്‍ക്ക് വില കയറുകയാണ്.

വിവിധ മരുന്നുകള്‍ക്ക് 30 ശതമാനം വരെ വില വര്‍ധിച്ചിട്ടുണ്ട്. ഔഷധങ്ങള്‍ക്ക് മേല്‍ ഇപ്പോള്‍ നിലവിലുള്ള വിവിധ നികുതികള്‍ക്ക് പുറമേ 1. 5 ശതമാനം അധിക നികുതിയാണ് വിറ്റുവരവ് നികുതിയായി ചുമത്താന്‍ ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

രക്തസമ്മര്‍ദ്ദത്തിനുള്ള അസറ്റൈന്‍-50 എന്ന ഗുളികയുടെ 14 എണ്ണമുള്ള സ്ട്രിപ്പിന്റെ വില 24 രൂപയില്‍ നിന്നും 25 രൂപ 98 പൈസയായി വര്‍ധിച്ചു. ഫെറിന്‍ ബിഡി-375ന് 108 രൂപ 17 പൈസയില്‍ നിന്നും 111 രൂപ 96 പൈസയായി വില വര്‍ധിച്ചു.

പ്രമേഹത്തിന് കഴിക്കുന്ന ഡയണില്‍ എന്ന ഗുളികയുടെ വില 10 എണ്ണത്തിന് ഏഴ് രൂപ എട്ട് പൈസയില്‍ നിന്നും ഏഴ് രൂപ 32 പൈസയായി വര്‍ധിച്ചു. ഗ്ലൈസിഫൈന്‍ ഗുളികയുടെ വില എട്ട് രൂപ 48 പൈസയില്‍ നിന്നും എട്ട് രൂപ 78 പൈസയായി വര്‍ധിച്ചു. അമേരില്‍ ഗുളികയുടെ വില 109 രൂപ 90 പൈസയില്‍ നിന്നും 113 രൂപ 49 പൈസയായി വര്‍ധിച്ചു.

ശ്വാസതടസത്തിന് പ്രതിവിധിയായി ഉപയോഗിക്കുന്ന അസ്താലിന്‍ ഇന്‍ഹെയ്ലറുടെ വില 81 രൂപ 50 പൈസയില്‍ നിന്നും 84 രൂപ 45 പൈസയായി വര്‍ധിച്ചു. 60 മില്ലീഗ്രാം ഗാര്‍ഡിനലിന്റെ വില 11 രൂപ 91 പൈസയില്‍ നിന്നും 12 രൂപ 33 പൈസയായി വര്‍ധിച്ചു. പനിക്ക് നല്‍കുന്ന ഫെപ്പാനില്‍ മരുന്നിന്റെ വില 15 രൂപ 16 പൈസയില്‍ നിന്നും 15 രൂപ 69 പൈസയായി വര്‍ധിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രിത ഔഷധങ്ങളല്ലാത്തവയുടെ എല്ലാം വില ഇനിയും വര്‍ധിക്കുമെന്നാണ് സൂചന. മരുന്നുകള്‍ക്ക് മേല്‍ 16 ശതമാനമാണ് എക്സൈസ് നികുതി. സംസ്ഥാന സര്‍ക്കാര്‍ എട്ട് ശതമാനവും കേന്ദ്രസര്‍ക്കാര്‍ നാല് ശതമാനവും വില്‍പ്പന നികുതി മരുന്നുകളുടെ വിലയിന്മേല്‍ ചുമത്തുന്നു. അധികവില്‍പ്പന നികുതിയായി 1. 2 ശതമാനമാണ് ഈടാക്കുന്നത്. ജീവന്‍രക്ഷാമരുന്നുകളെയെങ്കിലും വിറ്റുവരവ് നികുതിയില്‍ നിന്നും ഒഴിവാക്കിയില്ലെങ്കില്‍ സാധാരണക്കാരന്‍ ബുദ്ധിമുട്ടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X