രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പ്രായമായി: പത്മജ
ആലപ്പുഴ: തനിക്ക് രാഷ്ട്രീയത്തില്‍ പ്രവേശിപ്പിക്കാന്‍ പ്രായമായെന്ന് പത്മജ. തന്നെ ജൂനിയര്‍ ഗേള്‍ എന്ന് വിശേഷിപ്പിച്ച വയലാര്‍ രവി തനിക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പ്രായമായില്ലെന്ന് കരുതുന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്. കോണ്‍ഗ്രസില്‍ സ്ത്രീകള്‍ അവഗണിക്കപ്പെടുന്ന അവസ്ഥ ഇല്ലാതാക്കാനാണ് താന്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയത് - പത്മജ വ്യക്തമാക്കി.
സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിസഭയില്‍ വനിതാ പങ്കാളിത്തം കുറവാണെന്നും ഐ ഗ്രൂപ്പ് വനിതാപ്രാതിനിധ്യത്തിന് എതിരല്ലെന്നും പത്മജ വേണുഗോപാല്‍. ആഗസ്ത് രണ്ട് വ്യാഴാഴ്ച ആലപ്പുഴ പ്രസ് ക്ലബ് നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മന്ത്രിസഭാ രൂപീകരണസമയത്ത് ഐ ഗ്രൂപ്പ് നല്‍കിയ ലിസ്റില്‍ ഏറെ സ്ത്രീകളുണ്ടായിരുന്നു. എന്നാല്‍ ചില രാഷ്ട്രീയ ഇടപെടലുകള്‍ കാരണം അവര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചില്ല. ഈ കളിയില്‍ ഐ ഗ്രൂപ്പിന് പങ്കില്ല - പത്മജ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് സ്പീഡ് പോരെന്ന അഭിപ്രായം പൊതുജനങ്ങള്‍ക്കുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കേരളത്തിലെ കോണ്‍ഗ്രസില്‍ കഴിവുള്ള സ്ത്രീകള്‍ ഏറെയുണ്ട്. എന്നാല്‍ അവരെല്ലാം അവഗണിക്കപ്പെടുകയാണ്. തലമുതിര്‍ന്ന നേതാക്കള്‍ തന്നെ അവഗണിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍. മുതിര്‍ന്ന നേതാക്കളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നല്ല കാര്യമാണെങ്കിലും കോണ്‍ഗ്രസില്‍ ഇപ്പോള്‍ അത് നടക്കുന്നില്ല - അവര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications