സൈലന്റ് വാലി: അനുമതി ആവശ്യപ്പെടില്ല
തിരുവനന്തപുരം: സൈലന്റ്വാലി പദ്ധതിക്ക് അനുമതി നല്‍കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തില്ലെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി അറിയിച്ചു. പകരം പൂയംകൂട്ടി പദ്ധതിക്ക് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും ആന്റണി വ്യക്തമാക്കി.
ദേശീയപാര്‍ക്കായി പ്രഖ്യാപിച്ച സൈലന്റവാലിയില്‍ വൈദ്യുതപദ്ധതി സ്ഥാപിക്കുന്നത് സാധ്യമല്ലാത്തതുകൊണ്ടാണ് പകരം പൂയംകുട്ടി പദ്ധതിക്ക് അനുമതി നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.
അടുത്ത ആഴ്ചത്തെ ദില്ലി സന്ദര്‍ശനത്തിനിടയില്‍ ഈ ആവശ്യം ഉന്നയിക്കാനായി താന്‍ പ്രധാനമന്ത്രിയെ കാണുമെന്ന് ആന്റണി അറിയിച്ചു.
കേരളത്തിന് ഒരു മേജര്‍ ഹൈഡ്രോ വൈദ്യുത പദ്ധതി ആവശ്യമുണ്ട്. കുറഞ്ഞ നിരക്കില്‍ വൈദ്യുതിയുണ്ടാക്കാന്‍ ഇത് സഹായിക്കും. താപവൈദ്യുത നിലയങ്ങളെ കൂടുതലായി ആശ്രയിക്കുന്നതുകൊണ്ടാണ് വൈദ്യുതമേഖലയില്‍ കൂടുതല്‍ ചെവല് വരുന്നതെന്ന് ആന്റണി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications