പട്ടിണിമരണങ്ങള്‍ അന്വേഷിക്കും
തിരുവനന്തപുരം: വയനാട്ടിലെ ആദിവാസി കേന്ദ്രങ്ങളില്‍ നടന്നുവെന്ന് പറയപ്പെടുന്ന പട്ടിണിമരണങ്ങളെ കുറിച്ച് ഉദ്യോഗസ്ഥ തലത്തില്‍ അന്വേഷണം നടത്തും.
ഇതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വയനാട് ജില്ലാ കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആഗസ്ത് ഒന്ന് വ്യാഴാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു. ആദിവാസി മേഖലകളില്‍ നേരത്തെ ഒരാഴ്ചത്തേക്ക് നല്‍കാന്‍ നിശ്ചയിച്ച സൗജന്യറേഷന്‍ ഒരു മാസത്തേക്ക് നീട്ടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
എല്ലാ ജില്ലാകളക്ടര്‍മാരോടും ആദിവാസി മേഖലകളിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടും. വനംവകുപ്പിന്റെ മേഖലകളില്‍ വരുന്ന കൂലിപ്പണിക്ക് 90 ശതമാനവും ആദിവാസികളെ തന്നെ നിയോഗിക്കണമെന്ന് വകുപ്പിനോട് കര്‍ശനമായി ആവശ്യപ്പെടുമെന്നും ആന്റണി അറിയിച്ചു.












Click it and Unblock the Notifications