ഓണം വേതനം: മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു
തിരുവനന്തപുരം: ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കുന്നതിനെ കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.
കയര്‍, കശുവണ്ടി, കൈത്തറി മേഖലയില്‍ വേതനവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് ധനസഹായം നല്‍കുന്നതിനെ പറ്റി പഠിച്ച് സമിതി ശുപാര്‍ശ നല്‍കുമെന്ന് ആഗസ്ത് രണ്ട് വ്യാഴാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു. വ്യവസായ മന്ത്രി, വൈദ്യുതി മന്ത്രി, തൊഴില്‍ മന്ത്രി, ധനകാര്യമന്ത്രി, കൃഷി മന്ത്രി, ഗ്രാമവികസന മന്ത്രി എന്നിവര്‍ സമിതിയിലെ അംഗങ്ങളായിരിക്കും.
നിര്‍മ്മാണമേഖലയില്‍ പുതിയ തൊഴില്‍ നയം കൊണ്ടുവരുന്നതിനെ കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തൊഴില്‍ മന്ത്രി, വ്യവസായ മന്ത്രി, വിനോദസഞ്ചാരവകുപ്പ് മന്ത്രി എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.
ദില്ലിയിലെ ട്രാവന്‍കൂര്‍ ഹൗസ് ലാഭകരമാക്കുന്നതിനെ കുറിച്ച് പഠിച്ച് ശുപാര്‍ശ നല്‍കാന്‍ പൊതുഭരണ വകുപ്പ് മന്ത്രി, വിനോദസഞ്ചാരവകുപ്പ് മന്ത്രി, ഇന്‍ഫര്‍മേഷന്‍ മന്ത്രി എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.ട്രാവന്‍കൂര്‍ ഹൗസിനെ താമസസൗകര്യത്തിനുള്ളത് എന്ന നില മാറ്റി വാണിജ്യാവശ്യത്തിനുള്ളത് എന്നാക്കി മാറ്റാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. എന്തായാലും ട്രാവന്‍കൂര്‍ ഹൗസ് വില്‍ക്കില്ലെന്ന് ആന്റണി വ്യക്തമാക്കി.
ഒരു മാസമായിരിക്കും ഈ മന്ത്രിസഭാ ഉപസമിതികളുടെ കാലാവധി.












Click it and Unblock the Notifications