ദില്ലിയിലെ ട്രാവന്‍കൂര്‍ ഹൗസ് വില്ക്കില്ല
തിരുവനന്തപുരം: ദില്ലിയിലെ ട്രാവന്‍കൂര്‍ ഹൗസ് വില്ക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേ സമയം ദില്ലിയിലുള്ള സര്‍ക്കാര്‍ സ്വത്തുക്കളായ ട്രാവന്‍കൂര്‍ ഹൗസും കപൂര്‍ത്തല പ്ലോട്ടും എങ്ങിനെ ലാഭകരമായി ഉപയോഗിക്കാമെന്നതു സംബന്ധിച്ചും ആലോചന നടക്കുന്നുണ്ട്.
എങ്ങിനെ ലാഭകരമായി ഈ രണ്ടു സ്വത്തുക്കളും ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നത് ആലോചിക്കാന്‍ ഒരു മൂന്നംഗ സമിതിയെ നിയമിച്ചിട്ടുണ്ടെന്ന് ആഗസ്ത് രണ്ട് വ്യാഴാഴ്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. പ്രവാസികാര്യമന്ത്രി എം.എം. ഹസ്സന്‍, ടൂറിസം മന്ത്രി പ്രൊഫ. കെ.വി. തോമസ്, പൊതുമരാമത്ത് മന്ത്രി എം.കെ. മുനീര്‍ എന്നീ മൂന്നുപേരടങ്ങുന്നതാണ് സബ്കമ്മിറ്റി.
ഓണത്തിന് കയര്‍, ഖാദി, കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസമെത്തിക്കുന്നതു സംബന്ധിച്ച് പഠിക്കാന്‍ മറ്റൊരു സമിതിയേയും നിയോഗിച്ചിട്ടുണ്ട്. നിര്‍മ്മാണമേഖലയിലെ തൊഴിലാളികള്‍ക്ക് ഓണത്തിന് സഹായം നല്കുന്നതു സംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയേയും നിയോഗിച്ചു.












Click it and Unblock the Notifications