ഉള്‍ജലപാതയിലൂടെ കപ്പലോടിക്കാന്‍ 60 കോടി
കൊച്ചി: ഉള്‍നാടന്‍ ജലപാത 24 മണിക്കൂറും കപ്പലോടിക്കാനും കപ്പല്‍ചരക്കുഗതാഗതത്തിനും അനുയോജ്യമാക്കാന്‍ കേരളത്തിന് 60 കോടി അനുവദിച്ചു. ദേശീയ ഉള്‍നാടന്‍ ജലപാതഅതോറിറ്റിയാണ് (ഐഡബ്ല്യുഎഐ) ഈ തുക അനുവദിച്ചത്.
ദേശീയ ജലപാതയുടെ ഭാഗമായ 168 കിലോമീറ്റര്‍ നീളമുള്ള കോട്ടപ്പുറം-കൊല്ലം ജലപാത വികസിപ്പിക്കാനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. 24 മണിക്കൂര്‍ കപ്പല്‍ഗതാഗതത്തിന് ഈ ജലപാത അനുയോജ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആഗസ്ത് രണ്ട് വ്യാഴാഴ്ച ഐഡബ്ല്യുഎഐ ചെയര്‍മാന്‍ ബി.എന്‍. ജാ അറിയിച്ചതാണ് ഇക്കാര്യം. ദേശീയപാതയ്ക്ക് ഏതാണ്ട് സമാന്തരമായി നിര്‍മ്മിക്കുന്ന ഈ ജലപാതയുടെ ശേഷി 2010 ആകുമ്പോഴേക്കും വര്‍ഷത്തില്‍ 42 ലക്ഷം ടണ്ണോളം ഭാരമുള്ള ചരക്ക് അയയ്ക്കാവുന്നവിധം വികസിപ്പിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇതുവഴി വര്‍ഷത്തില്‍ 10 ലക്ഷം ടണ്‍ ചരക്കുനീക്കങ്ങളെ നടക്കുന്നുള്ളു.
ഡ്രഡ്ജിംഗ്, യാത്രക്കാര്‍ക്ക് ജെട്ടികള്‍ നിര്‍മ്മിക്കല്‍, 11 ടെര്‍മിനലുകള്‍ നിര്‍മ്മിക്കാനുള്ള സൗകര്യത്തിനായി ഭൂമിവിലയ്ക്കുവാങ്ങല്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഈ പദ്ധതി.












Click it and Unblock the Notifications