മണ്ണിടിച്ചില്‍ ; സുമാത്രയില്‍ 88 മരണം
മെഡന്‍: കനത്ത മഴയെത്തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ സുമാത്രയില്‍ 88 പേര്‍ കൊല്ലപ്പെട്ടു. ആഗസ്ത് ഒന്ന് ബുധനാഴ്ച 28 ജഡങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ 88 ആയത്.
ഏകദേശം 789 പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നും പറയുന്നു. കൂടുതല്‍ ജഡങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന മഴയാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് പറയുന്നു. അഞ്ചുഗ്രാമങ്ങളിലെ ജനങ്ങളാണ് ദുരിതമനുഭവിച്ചവരില്‍ ഏറെയും.












Click it and Unblock the Notifications