വ്യവസായികളുമായി യുഡിഎഫ് ചര്‍ച്ച നടത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ആഗോള നിക്ഷേപ സമ്മേളനം (ഗ്ലോബല്‍ ഇന്‍വസ്റ്മെന്റ് മീറ്റ്) സംഘടിപ്പിക്കുന്നു.
ആഗസ്ത് മൂന്ന് വെള്ളിയാഴ്ച വ്യവസായികളുമായി യുഡിഎഫ് ഉന്നതാധികാര സമിതി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചതാണ് ഇക്കാര്യം. ആറു മാസത്തിനുള്ളില്‍ സമ്മേളനം നടക്കും. സമ്മേളനത്തില്‍ പദ്ധതിരേഖകള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട മന്ത്രിമാരോട് നിര്‍ദേശിക്കുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സര്‍ക്കാരിന്റെ വ്യവസായ, വിവരസാങ്കേതിക, ജൈവസാങ്കേതിക, വിനോദസഞ്ചാര നയങ്ങളുടെ രൂപീകരണത്തിന് മുന്നോടിയായാണ് ചര്‍ച്ച സംഘടിപ്പിച്ചത്. സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിനുള്ള അന്തരീക്ഷം സംജാതമായെന്ന് പ്രമുഖ വ്യവസായികളെ ബോധ്യപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
വൈദ്യുതി നിരക്ക് വര്‍ധനവിനെ കുറിച്ച് വ്യവസായികള്‍ക്ക് കാര്യമായ പരാതികളൊന്നുമില്ല. സര്‍ക്കാരിന് കഴിയാവുന്നതെല്ലാം ഇക്കാര്യത്തില്‍ ചെയ്തിട്ടുണ്ടെന്ന് വ്യവസായികളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മന്ത്രിമാരായ ഗൗരിയമ്മ, കെ. എം. മാണി, എം. വി. രാഘവന്‍, കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍, വയലാര്‍ രവി എന്നിവരും നിരവധി വ്യവസായ പ്രമുഖരും ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications