വിആര്‍എസ് സ്വീകരിക്കാത്തവരെ സ്ഥലംമാറ്റി
കൊല്‍ക്കത്ത: സ്വയംപിരിഞ്ഞുപോകല്‍ പദ്ധതി(വിആര്‍എസ്) സ്വീകരിക്കാതിരുന്ന സ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ കൊല്‍ക്കത്ത ശാഖയിലെ 173 ജീവനക്കാരെ സ്ഥലംമാറ്റി. ഇതില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാളിലെ മുഴുവന്‍ ബാങ്കുകളിലെയും ജീവനക്കാര്‍ ആഗസ്ത് 10 വെള്ളിയാഴ്ച പണിമുടക്കും.
സ്വകാര്യ ബാങ്കായ സ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് അവരുടെ 173 ജീവനക്കാര്‍ക്കെതിരെ പ്രതികാരനടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം.സ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ ധിക്കാരപൂര്‍വമായ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ-ദേശസാല്‍കൃത-സഹകരണ ബാങ്കുകളിലെ മുഴുവന്‍ ജീവനക്കാരും പണിമുടക്കും. എല്ലാ ബാങ്ക് ജീവനക്കാരുടെ എതാണ്ടെല്ലാ യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
സ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ കൊല്‍ക്കത്ത ശാഖയിലെ 173 ജീവനക്കാരെ ഏകപക്ഷീയമായി സ്ഥലം മാറ്റിയ നടപടിയാണ് ബാങ്കും ജീവനക്കാരും തമ്മിലുള്ള ബന്ധം വഷളാക്കിയത്. പിരിഞ്ഞുപോകല്‍ പദ്ധതി(വിആര്‍എസ്) സ്വീകരിക്കാതിരുന്ന അഞ്ച് സ്ത്രീകളടക്കമുള്ള 173 ജീവനക്കാരെയാണ് ബാങ്ക് കസ്ബ ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റിലുള്ള ഉപയോഗശൂന്യമായ ഗോഡൗണിലേക്ക് സ്ഥലം മാറ്റിയത്.
മറ്റേതെങ്കിലും ബാങ്ക് ശാഖയിലേക്ക് സ്ഥലംമാറ്റിയിരുന്നെങ്കില്‍ തങ്ങള്‍ക്ക് പ്രശ്നമുണ്ടാകുമായിരുന്നില്ലെന്നാണ് സ്ഥലംമാറ്റിയ ജീവനക്കാരുടെ നിലപാട്. പകരം ഭരണസൗകര്യത്തിനെന്ന പേരില്‍ ബാങ്ക് ഗോഡൗണിലേക്കാണ് 173 പേരെയും സ്ഥലംമാറ്റിയത്- ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications