Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമറാവു വിവാദം: ലക്ഷ്മിപാര്‍വതി കേസിന്

ഹൈദരാബാദ്: തന്റെ പീഡനം മൂലമാണ് ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി. രാമറാവു മരിച്ചതെന്ന ആരോപണത്തിനെതിരെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ലക്ഷ്മി പാര്‍വതി കേസ് കൊടുക്കും.

എന്‍ടിആറിന്റെ കുടുംബഡോക്ടറായ ഡോ. കകര്‍ല സുബറാവു എഴുതിയ എന്‍ടിആറിന്റെ ജീവചരിത്രത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്. പുസ്തകത്തില്‍ തനിക്കെതിരെ വന്ന തെറ്റായ ആരോപണങ്ങളില്‍ താന്‍ ഏറെ വേദനിക്കുന്നുവെന്നും സുബറാവുവിനും സഹഎഴുത്തുകാരനായ അരുണ്‍ കെ. തിവാരിക്കും എതിരെ കേസ് കൊടുക്കാന്‍ പോവുകയാണന്നും ആഗസ്ത് മൂന്ന് വെള്ളിയാഴ്ച ലക്ഷ്മി പാര്‍വതി പറഞ്ഞു.

ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ അവര്‍ രാമറാവുവിന്റെ മരുമകനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവാണ് ഇതിന്റെ പിന്നിലെന്നും ആരോപിച്ചു. ജനപിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നായിഡു ജനശ്രദ്ധ തിരിച്ചുവിടാന്‍ നടത്തുന്ന ചില കളികളാണ് ഇതിന്റെ പിന്നില്‍.

താന്‍ രാമറാവുവിന്റെ കുടുംബ ഡോക്ടറായിരുന്നുവെന്ന സുബറാവുവിന്റെ വാദത്തെയും ലക്ഷ്മിപാര്‍വതി ഖണ്ഡിച്ചു. എന്‍ടിആറിനെ ചികിത്സിക്കാനായി സുബറാവു വന്നതായി താന്‍ ഒരിക്കലും കണ്ടിട്ടില്ല. സോമരാജു, കുമാര്‍, ചന്ദ്രശേഖര്‍ റെഡ്ഡി, മഹാലക്ഷ്മമ്മ എന്നിവരായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചത്.

എന്‍ടിആര്‍ പക്ഷാഘാതത്തെത്തുടര്‍ന്ന് തളര്‍ന്ന സമയത്താണ് താന്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. എല്ലാവരാലും തഴയപ്പെട്ട അദ്ദേഹത്തെ താനാണ് ശുശ്രൂഷിച്ചത്. അദ്ദേഹം എപ്പോള്‍ വേണമെങ്കിലും മരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ അദ്ദേഹത്തിന്റെ മനോധൈര്യം ഒന്നുകൊണ്ടുമാത്രമാണ് അദ്ദേഹം പിന്നീടും ജീവിച്ചത്.

മരണക്കിടക്കയിലായിരുന്ന അദ്ദേഹത്തിന് താനായിരുന്നു ഭക്ഷണം നല്‍കിയത്. ഇതുപോലും സുബറാവു ഒരു കുറ്റമായി ചൂണ്ടിക്കാട്ടിയിരിക്കുന്നു. തന്റെ ഭര്‍ത്താവിന് ഭക്ഷണം നല്‍കാന്‍ ഒരു ഭാര്യക്ക് അവകാശമില്ലേ - അവര്‍ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+