ഫൂലന്‍ വധം: രണ്ടു പേര്‍ കൂടി അറസ്റില്‍
ദില്ലി: ഫൂലന്‍ വധക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി ദില്ലി പൊലീസ് അറസ്റ് ചെയ്തു.
അമിത് രത്തി, ഒരു അഭിഭാഷകനായ പ്രദീപ് മിത്തല്‍ എന്നിവരെയാണ് ആഗസ്ത് മൂന്ന് വെള്ളിയാഴ്ച അറസ്റ് ചെയ്തത്. ഫൂലനെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ ഷേര്‍ സിംഗ് റാണയ്ക്ക് ലൈസന്‍സില്ലാത്ത തോക്കുകള്‍ വിറ്റതിനാണ് ഇവരെ അറസ്റ് ചെയ്തത്.
ഇവര്‍ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കാളികളാണോയെന്ന് പൊലീസിന് വ്യക്തമല്ല. പട്ട്യാല കോടതിയില്‍ ഇരുവരെയും ഹാജരാക്കും.












Click it and Unblock the Notifications