കാണ്‍പൂരില്‍ രണ്ട് സിമി പ്രവര്‍ത്തകര്‍ അറസ്റില്‍
കാണ്‍പൂര്‍: പാകിസ്ഥാന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് സ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) പ്രവര്‍ത്തകരെ കാണ്‍പൂര്‍ പൊലീസ് അറസ്റു ചെയ്തു. ആഗസ്ത് മൂന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അറസ്റ്.
അവരില്‍ നിന്നും രണ്ട് റോക്കറ്റ് ലോഞ്ചറുകള്‍, ആറ് ഷെല്ലുകള്‍, നാല് കിലോ ആര്‍ഡിഎക്സ്, ബോംബ് സ്ഫോടനത്തിനുള്ള വിവിധ ഉപകരണങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇതോടെ തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്ന പേരില്‍ 23 സിമി പ്രവര്‍ത്തകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പൊലീസ് അറസ്റു ചെയ്തു കഴിഞ്ഞു.
ഈ വര്‍ഷമാദ്യം ശതാബ്ദി എക്സ്പ്രസില്‍ ഉണ്ടായ സ്ഫോടനത്തിനും മാര്‍ച്ചില്‍ കാണ്‍പൂരില്‍ ഉണ്ടായ കലാപത്തിനും പിന്നില്‍ സിമി പ്രവര്‍ത്തകരാണെന്ന് പൊലീസ് സംശയിക്കുന്നു. സംഘടനയെ നിരോധിക്കണമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യവുമുയരുന്നുണ്ട്.












Click it and Unblock the Notifications