യുടിഐ: പാര്‍ലമെന്ററി സമിതി അന്വേഷിക്കും
ദില്ലി: ഓഹരി കുംഭകോണത്തെ കുറിച്ച് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി യുടിഐ തിരിമറികളെ കുറിച്ചും അന്വേഷിക്കുമെന്ന് ലോക്സഭാ സ്പീക്കര്‍ ജി.എം.സി.ബാലയോഗി ആഗസ്ത് മൂന്ന് വെള്ളിയാഴ്ച സഭയെ അറിയിച്ചു.
യുടിഐ കുംഭകോണത്തെ കുറിച്ചുള്ള അന്വേഷണം എങ്ങനെ നടത്തണമെന്നതു സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നുവെന്ന് ബാലയോഗി പറഞ്ഞു. പ്രകാശ് മണി ത്രിപാഠിയുടെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലമെന്ററി സമിതി യുടിഐ കുംഭകോണത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കും.
നേരത്തെ പ്രത്യേക സംയുക്ത പാര്‍ലമെന്ററി സമിതിയെ കൊണ്ട് അന്വേഷപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചിരുന്നു.
അതേ സമയം യുടിഐ കുംഭകോണത്തോട് ബന്ധപ്പെട്ട് പ്രക്ഷോഭം തുടരുമെന്ന് കോണ്‍ഗ്രസ് അംഗം എസ്.ജയ്പാല്‍ റെഢി ലോക്സഭയില്‍ പറഞ്ഞു.












Click it and Unblock the Notifications