കമ്പ്യൂട്ടര്‍ വില്‍പ്പനക്കാര്‍ സമരത്തിലേക്ക്
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ കമ്പ്യൂട്ടര്‍ ഉല്പാദകരും വില്‍പ്പനക്കാരും സമരത്തിലേക്ക്.
കമ്പ്യൂട്ടറുകള്‍ക്ക് 1. 5 ശതമാനം വിറ്റുവരവ് നികുതി ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പറഞ്ഞതിനെ തുടര്‍ന്ന് കമ്പ്യൂട്ടര്‍ ഉല്പാദനവും വിപണനവും ലാഭകരമല്ലാതായി തീര്‍ന്നിരിക്കുകയാണെന്ന് ആള്‍ കേരളാ കമ്പ്യൂട്ടര്‍ മാനുഫാക്ചേഴ്സ് ആന്‍ഡ് ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആഗസ്ത് മൂന്ന് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
15 ശതമാനം അധികവില്‍പ്പന നികുതി പിന്‍വലിക്കുക, കമ്പ്യൂട്ടര്‍ ഉല്‍പാദന വിതരണ മേഖലയുടെ വികസനത്തിനായി കോര്‍പ്പറേഷന്‍ രൂപീകരിക്കുക, സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ അതത് പ്രദേശത്തെ ചെറുകിട നിര്‍മാതാക്കളില്‍ നിന്നും വാങ്ങുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ആഗസ്ത് നാല് ശനിയാഴ്ച സംഘടനയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.












Click it and Unblock the Notifications