180 ജീവനക്കാരെ പിരിച്ചുവിടാന്‍ മന്ത്രി ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ അപെക്സ് സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 180 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ സഹകരണ മന്ത്രി എം.വി. രാഘവന്‍ ഉത്തരവിട്ടു.
ഇവര്‍ക്കു പകരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി പുതിയ നിയമനം നടത്തുമെന്ന് ആഗസ്ത് മൂന്ന് വെള്ളിയാഴ്ച മന്ത്രി അറിയിച്ചു.
ഇപ്പോഴത്തെ താല്‍ക്കാലിക ജീവനക്കാര്‍ ഏറെക്കാലമായി തുടരുന്നതിനാല്‍ അര്‍ഹതയുളളവര്‍ക്ക് തൊഴില്‍ ലഭിക്കാതെ പോവുകയാണ്. അതിനാലാണ് ഈ ജീവനക്കാരെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് - മന്ത്രി വ്യക്തമാക്കി.
അപെക്സ് സഹകരണ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ജോലി നോക്കിവരുന്ന കൃഷി ഓഫീസര്‍മാര്‍, ക്ലര്‍ക്കുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കും.












Click it and Unblock the Notifications