ബോര്‍ഡിന്റെ പിടിപ്പുകേടിന് ജനങ്ങളെ പിഴിയുന്നു
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ കെടുകാര്യസ്ഥത മൂലമുണ്ടായിട്ടുള്ള നഷ്ടത്തിന് ജനങ്ങളെ പിഴിയുകയാണ് നിരക്ക് വര്‍ധനവിലൂടെ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍.
കാലാകാലങ്ങളായി ബോര്‍ഡ് നിയന്ത്രിച്ചവരുടെ പിടിപ്പുകേട് മൂലമാണ് അത് നഷ്ടത്തിലായത്. അതിനാല്‍ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ ഒരു ന്യായീകരണവുമില്ലെന്ന് പത്മനാഭന്‍ വ്യക്തമാക്കി.
വൈദ്യുതി ബോര്‍ഡ് നഷ്ടത്തിലായതിന്റെ യഥാര്‍ത്ഥ കാരണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പോലെ യുഡിഎഫ് സര്‍ക്കാരും തയാറായില്ല. അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് ഇരുമുന്നണികളും ഇക്കാര്യത്തില്‍ പിന്തുടര്‍ന്നിട്ടുള്ളതെന്ന് പത്മനാഭന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications