Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗീതാ പാരായണ മത്സരം

തിരുവനന്തപുരം: ചിന്മയ പ്രസ്ഥാനത്തിന്റെ 50 ാം വാര്‍ഷികത്തോടനുബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ ഭഗവദ്ഗീതാ പാരായണമത്സരം സംഘടിപ്പിക്കുന്നു. മുംബൈയില്‍ ഡിസംബര്‍ 26 നാണ് ചിന്മയ ലോകകപ്പിന് വേണ്ടിയുള്ള മത്സരം നടക്കുന്നത്.

ഭഗവദ്ഗീതയുടെ 11 ാം അധ്യായമായ വിശ്വരൂപ ദര്‍ശന യോഗമാണ് പാരായണമത്സരത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഓര്‍മ്മശക്തി, ഉച്ചാരണശുദ്ധി, അവതരണരീതി, ശൈലി എന്നിവയെ ആധാരമാക്കിയായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക.

എല്‍കെജി മുതല്‍ ഒന്നാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന തല മത്സരം നടക്കും. ഇവര്‍ അഞ്ച് ശ്ലോകങ്ങള്‍ ചൊല്ലിയാല്‍ മതിയാകും. എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മത്സരമുണ്ടാകും. അവര്‍ 55 ശ്ലോകങ്ങളും ചൊല്ലിക്കേള്‍പ്പിക്കണം. സംസ്ഥാന, ദേശീയ, അന്തര്‍ ദേശീയ വിഭാഗങ്ങളില്‍ നടക്കുന്ന മത്സരങ്ങളിലെ വിജയികളെ അന്താരാഷ്ട്ര മത്സരത്തിലേക്ക് തിരഞ്ഞെടുക്കുമെന്ന് സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു.

സംസ്ഥാന തല മത്സരം സപ്തംബര്‍ 30 ന് കാസര്‍കോടും ദേശീയതല മത്സരം ചെന്നൈയില്‍ നവമ്പര്‍ 18 നും അന്തര്‍ദേശീയ മത്സരം ഡിസംബര്‍ 26 ന് മുംബൈയിലും നടക്കും.

സംസ്ഥാന തല മത്സരവിജയികള്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ വിലവരുന്ന സ്വര്‍ണ്ണമോതിരം സമ്മാനമായി നല്കും. ദേശീയതല മത്സര വിജയികള്‍ക്ക് യഥാക്രമം 21,000 രൂപ, 15,000 രൂപ , 11,000 രൂപ എന്നിങ്ങനെ സമ്മാനങ്ങള്‍ ലഭിക്കും.

അന്താരാഷ്ട്ര തലത്തില്‍ എ, ബി ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് ഒന്നാം സ്ഥാനക്കാര്‍ക്ക് കപ്പും ഒരു ലക്ഷം രൂപ വിലയുള്ള കമ്പ്യൂട്ടറും സമ്മാനമായി ലഭിക്കും. രണ്ടാംസ്ഥാനക്കാര്‍ക്ക് കപ്പും 60,000 രൂപ വിലയുള്ള കമ്പ്യൂട്ടറും ലഭിക്കും. സി, ഡി വിഭാഗത്തിലെ മത്സരത്തിലെ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് കപ്പും യുഎസിലേക്ക് ഉല്ലാസയാത്രയ്ക്ക് ടിക്കറ്റും നല്കും. രണ്ടാംസ്ഥാനക്കാര്‍ക്ക് കപ്പും ഇന്ത്യയിലുടനീളം യാത്രചെയ്യാനുള്ള സൗകര്യവും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+