മന്ത്രി ജേക്കബിനെതിരായ നടപടിക്ക് സ്റേ
കൊച്ചി: കുരിയാര്‍കുറ്റി-കാരപ്പാറ പദ്ധതി കേസില്‍ ജലസേചന മന്ത്രി ടി.എം. ജേക്കബിനെതിരായ നടപടികള്‍ക്ക് ഒരു മാസത്തെ സ്റേ അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.
ജേക്കബിന്റെ പരാതിയിന്മേല്‍ ആഗസ്ത് മൂന്ന് വെള്ളിയാഴ്ച ജസ്റിസ് ജി. ശശിധരനാണ് ഉത്തരവിട്ടത്. കോഴിക്കോട് പ്രത്യേക ജഡ്ജി മുമ്പാകെ ലഭിച്ച കേസിനാണ് സ്റേ അനുവദിച്ചിട്ടുള്ളത്.
താന്‍ നിയമസഭയില്‍ സബ്ജക്റ്റ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്പീക്കറുടെ അനുമതി ലഭിച്ചതിനു ശേഷമേ തനിക്കെതിരായ കേസ് തുടരാവൂ എന്നഭ്യര്‍ത്ഥിച്ച് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിന്മേലാണ് ഈ ഉത്തരവ്. നേരത്തെ ഈ അഭ്യര്‍ത്ഥന പ്രത്യേക കോടതി തള്ളിയിരുന്നു.
1991-96ലെ യുഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ പദ്ധതിയുമായില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് വിജിലന്‍സാണ് കേസ്സെടുത്തത്. ജേക്കബ് കേസിലെ ഒമ്പതാം പ്രതിയാണ്.












Click it and Unblock the Notifications