വൃദ്ധയെ കൊന്ന് ടാങ്കില്‍ തള്ളി
ചങ്ങനാശേരി: വൃദ്ധയെകൊന്ന് കക്കൂസ് ടാങ്കില്‍ തള്ളി. ചങ്ങനാശേരി പുന്നാംചിറ മുല്ലശേരി പെണ്ണമ്മ(80)യെയാണ് കൊലപ്പെടുത്തി കക്കൂസ് ടാങ്കില്‍ തള്ളിയത്. പെണ്ണമ്മയുടെ സഹോദരി ചിന്നമ്മയുടെ മകന്‍ തങ്കച്ചനെ പൊലീസ് അറസ്റുചെയ്തിട്ടുണ്ട്.
തങ്കച്ചന്റെ വീടിനോട് ചേര്‍ന്നുള്ള കക്കൂസ് ടാങ്കിലാണ് പെണ്ണമ്മയുടെ ജഡം കണ്ടെത്തിയത്. ജൂലായ് 31 ചൊവാഴ്ച മുതല്‍ പെണ്ണമ്മയെ കാണാതായിരുന്നു. പെണ്ണമ്മയെ കാണാതായതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് സമീപവാസികള്‍ ചങ്ങനാശേരി പൊലീസില്‍ പരാതി നല്കിയിരുന്നു. പെണ്ണമ്മ കുറെക്കാലമായി തങ്കച്ചന്റെ കൂടെയായിരുന്നു താമസം.
കഴിഞ്ഞ ദിവസം തങ്കച്ചനും ഭാര്യയും ഹൈദരാബാദില്‍ ജോലിചെയ്യുന്ന അവരുടെ മക്കളുടെ അടുത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് തങ്കച്ചനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പെണ്ണമ്മയുടെ സ്വത്തുക്കള്‍ മുഴുവന്‍ കുറെനാള്‍ മുമ്പ് തങ്കച്ചന്‍ കൈക്കലാക്കിയിരുന്നു. ഇതേച്ചൊല്ലി തങ്കച്ചനും പെണ്ണമ്മയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
ജൂലായ് 31 ന് നടന്ന വഴക്കിനിടയില്‍ തങ്കച്ചന്‍ പെണ്ണമ്മയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കികൊല്ലുകയായിരുന്നു. പിന്നീട് പെണ്ണമ്മയുടെ ജഡം കക്കൂസ് ടാങ്കില്‍ തള്ളുകയായിരുന്നു. പൊലീസ് സാന്നിധ്യത്തില്‍ പെണ്ണമ്മയുടെ ജഡം ആഗസ്ത് മൂന്ന് വെള്ളിയാഴ്ച പുറത്തെടുക്കുകയായിരുന്നു.












Click it and Unblock the Notifications