അല്‍ഫോണ്‍സ തീര്‍ഥാടനം ശനിയാഴ്ച
കോട്ടയം: അനുഗൃഹീതയായ അല്‍ഫോണ്‍സയുടെ കുടമാളൂരിലെ പൈതൃക ഭവനത്തിലേക്കുള്ള 13-ാമത്തെ തീര്‍ഥാടനം ആഗസ്ത് നാല് ശനിയാഴ്ച നടക്കും. തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
ചെറുപുഷ്പ മിഷന്‍ ലീഗിന്റെ മേല്‍നോട്ടത്തിലാണ് തീര്‍ഥാടനം നടക്കുന്നത്. മന്ത്രി സി.എഫ്.തോമസ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. ഒന്നര മണിക്കൂര്‍ ഇടവിട്ടായിരിക്കും തീര്‍ഥാടക സംഘങ്ങള്‍ അല്‍ഫോണ്‍സയുടെ പൈതൃക ഭവനത്തിലെത്തുന്നത്.
ആദ്യത്തെ തീര്‍ഥാടനസംഘം രാവിലെ 7.30ന് ഭവനിലെത്തും. രണ്ടാമത്തെ സംഘം ഒമ്പതിനും മൂന്നാമത്തെ സംഘം 10.30നും നാലാമത്തെ സംഘം 12നും അഞ്ചാമത്തെ സംഘം ഉച്ചയ്ക്ക് 1.30നും ആറാമത്തെ സംഘം മൂന്നിനും ഭവനത്തിലെത്തും. ഏഴ് മണിക്ക് കൂട്ടപ്രാര്‍ഥനയോടെ തീര്‍ഥാടനച്ചടങ്ങ് സമാപിക്കും.












Click it and Unblock the Notifications