കൃഷ്ണന്‍നായരുടെ പത്മശ്രീ തിരിച്ചുവാങ്ങണം
തിരുവനന്തപുരം: നിരോധിച്ച മരുന്ന് രോഗികളില്‍ കുത്തിവെച്ച് പരീക്ഷണം നടത്തിയ ആര്‍സിസി ഡയറക്ടര്‍ ഡോ.എം.കൃഷ്ണന്‍നായര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസ്വാതന്ത്യ്ര-ഭരണഘടനാവകാശ സംരക്ഷണ കൗണ്‍സില്‍ രാഷ്ട്രപതിക്ക് കത്തയച്ചു.
കൃഷ്ണന്‍നായര്‍ക്ക് നല്‍കിയ പത്മശ്രീ തിരിച്ചെടുക്കണമെന്നും പ്രസിഡന്റിന് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. കൗണ്‍സില്‍ കണ്‍വീനര്‍മാരായ ലാലു ജോസഫ്, ജെ.രാജശേഖരന്‍ നായര്‍, എ.അജയകുമാര്‍ എന്നിവരാണ് രാഷ്ട്രപതിക്ക് കത്തയച്ചത്.
നിരോധിക്കപ്പെട്ട മരുന്ന് രോഗികളില്‍ കുത്തിവെച്ചെന്ന് കൃഷ്ണന്‍നായര്‍ തന്നെ സമ്മതിച്ച നിലക്ക് അദ്ദേഹത്തിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണം. ഒരു അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ താത്പര്യമനുസരിച്ച് ആയിരക്കണക്കിന് രോഗികളെയാണ് ഗിനി പന്നികളാക്കിയത്. പാവപ്പെട്ടവരും അര്‍ധസാക്ഷരരുമായ രോഗികളെ പരീക്ഷണത്തിനുള്ള ഉപകരണാക്കി മാറ്റുകയായിരുന്നു ആര്‍സിസി.- കൗണ്‍സില്‍ കത്തില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications