ദുരിതാശ്വാസം: കേന്ദ്രം വിവേചനം കാട്ടിയില്ല
ദില്ലി: കനത്ത കാലവര്‍ഷത്തെത്തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ച കേരളത്തിന് ദുരിതാശ്വസസഹായം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിവേചനം കാട്ടിയിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി അജിത് സിംഹ് വ്യക്തമാക്കി.
ആഗസ്ത് മൂന്ന് വെള്ളിയാഴ്ച രാജ്യസഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍, സി.ജെ. പൗലോസ്, അബ്ദുസമദ് സമദാനി എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കാലവര്‍ഷക്കെടുതി വിലയിരുത്താനായി കേന്ദ്രസംഘം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ധനസഹായം അനുവദിക്കും. കേന്ദ്രസര്‍ക്കാര്‍ ഒരു സംസ്ഥാനത്തോടും വിവേചനം കാട്ടിയിട്ടില്ല - മന്ത്രി പറഞ്ഞു.
2000-01 വര്‍ഷത്തില്‍ കേരളത്തിന് ലഭിച്ച ദുരതാശ്വാസതുക സംസ്ഥാന സര്‍ക്കാര്‍ മുഴുവനും വിനിയോഗിച്ചില്ലെന്നും അതിനാലാണ് മുന്‍കൂറായി ധനസഹായം നല്‍കാതിരുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications