റബറിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കണം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഏര്‍പ്പെടുത്തിയ സ്വാഭാവിക റബറിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കണമെന്ന് സഹകരണ റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
സ്വാഭാവിക റബറിന് ഇപ്പോള്‍ തന്നെ 11 ശതമാനം വാങ്ങല്‍ നികുതിയും അതിന്മേല്‍ 15 ശതമാനം അധികനികുതിയും കിലോഗ്രാമിന് ഒരു രൂപ 50 പൈസ റബര്‍ ബോര്‍ഡിന്റെ സെസ്സും ഉള്‍പ്പടെ വലിയ ഒരു ഭാരമാണ് കൃഷിക്കാര്‍ വഹിക്കുന്നതെന്ന് ആഗസ്ത് മൂന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും നല്‍കിയ നിവേദനത്തില്‍ ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ തന്നെ വിലയിടിവ് മൂലം ദുരിതത്തിലായിരിക്കുന്ന കര്‍ഷകരെ കൂടുതല്‍ കഷ്ടത്തിലാക്കാനും വില്‍പ്പനയിലുണ്ടാകുന്ന കുറവ് മൂലം സര്‍ക്കാരിന് നികുതി നഷ്ടവും ഉണ്ടാക്കാനേ വിറ്റുവരവ് നികുതി സഹായിക്കുകയുള്ളുവെന്ന് നിവേദനത്തില്‍ പറയുന്നു.












Click it and Unblock the Notifications