ചികിത്സാവിവാദം അപമാനകരം: ശങ്കരന്‍
തിരുവനന്തപുരം: ഈയിടെയുണ്ടായ ചികിത്സാവിവാദങ്ങള്‍ ആരോഗ്യരക്ഷാകാര്യങ്ങളില്‍ പ്രമുഖസ്ഥാനമുള്ള കേരളത്തിന് അപമാനകരമാണെന്ന് ആരോഗ്യമന്ത്രി പി.ശങ്കരന്‍ ചൂണ്ടിക്കാട്ടി.
ആഗസ്ത് മൂന്ന് വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ ചികിത്സയും ഔഷധ ഗവേഷണവും എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചികിത്സയ്ക്ക്് മരുന്ന് നിര്‍ദേശിക്കുമ്പോള്‍ മെഡിക്കല്‍ എത്തിക്സ് പാലിക്കാന്‍ ഡോക്ടര്‍മാര്‍ മറക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. രോഗികളുടെ പരിരക്ഷ കണക്കിലെടുത്തേ മരുന്നുകള്‍ നിര്‍ദേശിക്കാവൂ.
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിനെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെങ്കില്‍ അതിന് സര്‍ക്കാര്‍ ഒരുക്കമാണെന്നും ശങ്കരന്‍ പറഞ്ഞു.












Click it and Unblock the Notifications