സ്വാശ്രയ സഹകരണസൊസൈറ്റി നിയമം വന്നേക്കും
കൊല്ലം: കേരളത്തില്‍ സ്വാശ്രയ സഹകരണസൊസൈറ്റികള്‍ രൂപീകരിക്കാന്‍ നിയമം കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു. ഈ നിര്‍ദ്ദേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗസ്ത് ഒമ്പത് വ്യാഴാഴ്ച ഒരു ഉന്നതതലയോഗം സര്‍ക്കാര്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തിരിക്കുകയാണ്.
ആന്ധ്ര, ബിഹാര്‍, ജമ്മു കശ്മീര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സൊസൈറ്റികളുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വാശ്രയ സൊസൈറ്റികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പുതിയ നിമയപ്രകാരം രൂപം കൊള്ളുന്ന സ്വാശ്രയ സൊസൈറ്റികള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് പൂര്‍ണമായും മുക്തവും അംഗങ്ങളുടെ സംഭാവന കൊണ്ട് പ്രവര്‍ത്തിക്കുന്നതും ആയിരിക്കും. ഓരോ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരുകള്‍ മാറുമ്പോള്‍ സഹകരണ സ്ഥാപനങ്ങളുടെ ഭരണകൂടവും മാറുകയെന്ന ശാപത്തില്‍ നിന്നും ഈ സൊസൈറ്റികള്‍ക്ക് ഇതുകാരണം മോചനമുണ്ടാകുമെന്ന് കരുതുന്നു.
ഇപ്പോഴുള്ള സഹകരണ സൊസൈറ്റികള്‍ സര്‍ക്കാര്‍ സഹായത്തോടെയും നിയന്ത്രണത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ത്തന്നെ പലപ്പോഴും രാഷ്ട്രീയ പകപോക്കലുകളുടെ ബലിയാടുകളാവുകയാണ് കേരളത്തിലെ മിക്ക സൊസൈറ്റികളും .












Click it and Unblock the Notifications