ലണ്ടന്‍ റെയില്‍വേസ്റേഷനില്‍ ബോംബ് സ്ഫോടനം
ലണ്ടന്‍: ലണ്ടന്‍ റെയില്‍വേ സ്റേഷനില്‍ കാര്‍ബോംബ് പൊട്ടിത്തെറിച്ച് ഏഴ്പേര്‍ക്ക് പരിക്കേറ്റു. ആഗസ്ത് രണ്ട് വ്യാഴാഴ്ച രാത്രിയായിരുന്നു സ്ഫോടനം നടന്നത്. പടിഞ്ഞാറന്‍ ലണ്ടനിലെ ഈലിംഗ് ബ്രോഡ്വേ സ്റേഷനില്‍ ആണ് സ്ഫോടനം നടന്നത്.
ഒരു സ്ത്രീയുള്‍പ്പെടെ ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഈലിംഗ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പക്ഷെ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്ന് കരുതുന്നു. കാര്‍ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് നിഗമനം. സ്ഫോടനത്തെക്കുറിച്ച് പൊലീസിന് നേരത്തെ വിവരം കിട്ടിയിരുന്നോ എന്ന് സംശയമുണ്ട്. കാരണം സ്ഫോടനം നടക്കുന്നതിന് മുന്‍പ് ധാരാളം പൊലീസുകാര്‍ സ്ഫോടനസ്ഥലത്ത് എത്തിയിരുന്നു.
തിരക്കുപിടിച്ച സബ്വേയ്ക്ക് 100 മീറ്റര്‍ അകലെയായാണ് സ്ഫോടനം നടന്നത്. വടക്കന്‍ അയര്‍ലന്റിലെ സൈന്യത്തിന്റെ എണ്ണം കുറയ്ക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന്റെ തൊട്ടുപിന്നാലെയാണ് ഈ സ്ഫോടനം നടന്നത്. ഐറിഷ് റിപ്പബ്ളിക്കന്‍ ആര്‍മിയുടെ നിരായുധീകരണശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്.












Click it and Unblock the Notifications