യുടിഐ പ്രശ്നം വിദേശനിക്ഷേപത്തെ ബാധിക്കില്ല
ദില്ലി: അടുത്തിടെയുണ്ടായ യുടിഐ വിവാദം ഇന്ത്യയില്‍ മുതല്‍ മുടക്കിയിരിക്കുന്ന വിദേശനിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ത്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രി ജസ്വന്ത് സിംഹ്.
ഈ നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായെങ്കിലും വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയിലുള്ള വിശാസം നഷ്ടപ്പെട്ടിട്ടില്ല. എങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ യുടിഐ വിവാദം കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കും - ജസ്വന്ത് സിംഹ് പറഞ്ഞു.
ആഗസ്ത് മൂന്ന് വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍-അമേരിക്കന്‍ കമ്പനി തലവന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ വാണിജ്യമണ്ഡലമാണ് യോഗം സംഘടിപ്പിച്ചത്.
ഇന്ത്യക്കാരുടെ സ്വഭാവങ്ങളില്‍ വന്ന മാറ്റങ്ങള്‍ വിദേശനിക്ഷേപകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാലും ഇന്ത്യയില്‍ ഇനിയുമേറെ സാധ്യതകള്‍ കിടക്കുന്നുണ്ട്. അത് കണ്ടറിയാന്‍ ഓരോ നിക്ഷേപകനും ശ്രമിക്കണം. യഥാര്‍ത്ഥത്തില്‍ ചൈനയേക്കള്‍ മികച്ച കമ്പോളമാണ് ഇന്ത്യയെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications