ബസും ലോറികളും കൂട്ടിയിടിച്ച് 10 മരണം
കോയമ്പത്തൂര്‍: ബസും ലോറികളുമായി കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. ബസ് യാത്രക്കാരായ 31 പേര്‍ക്ക് പരിക്കുണ്ട് . ഇതില്‍ 21 പേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള തെക്കാലൂരില്‍ വച്ചാണ് അപകടമുണ്ടായത്.
ബസ് ഒരു ലോറിയെ മറികടക്കുന്നതിനിടയില്‍ മറ്റൊരു ലോറിയില്‍ ചെന്നിടിക്കുകയായിരുന്നു. മരിച്ചവരില്‍ ആരെയും തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തില്‍പെട്ട ബസ് സേലത്തുനിന്നും കോയമ്പത്തൂരിലേക്ക് വരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 14 പേരെ കോവൈ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ പിഎസ്ജി, ഇഎസ്ഐ, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications