വെള്ളപ്പൊക്കം: ബീഹാറില്‍ 10 മരണം
പറ്റ്ന: ബീഹാറില്‍ വെള്ളപ്പൊക്കം രൂക്ഷമായതിനെത്തുടര്‍ന്ന് 10 പേര്‍ മരിച്ചു. സംസ്ഥാനത്തെ 15 ജില്ലകളിലായി അഞ്ചു ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്.
ഹിമാലയന്‍ മേഖലയില്‍ പെയ്യുന്ന കനത്ത മഴയാണ് ബീഹാറില്‍ വെള്ളപ്പൊക്കം രൂക്ഷമാക്കിയത്. സ്വാതന്ത്യ്രത്തിനു ശേഷം ഇത്തരത്തിലുള്ളൊരു വെള്ളപ്പൊക്കം തങ്ങള്‍ കണ്ടിട്ടില്ലെന്ന് ബീഹാര്‍ ജലസേചന മന്ത്രി ജഗദാനന്ദ് സിംഹ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെയും നേപ്പാള്‍ സര്‍ക്കാരിന്റെയും സഹായമില്ലാതെ വെളളപ്പൊക്കക്കെടുതി നേരിടാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബീഹാറിലെ 73 ശതമാനം ഭൂമിയും വെള്ളപ്പൊക്ക സാധ്യതയുള്ളതാണെന്നാണ് നിഗമനം. ആദ്യ പഞ്ചവത്സരപദ്ധതിക്കു ശേഷം 1163 കോടി രൂപ വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവര്‍ത്തനത്തിനും മറ്റും മാത്രമായി ചെലവഴിച്ചുകഴിഞ്ഞു.












Click it and Unblock the Notifications