കശ്മീരില്‍ തീവ്രവാദികള്‍ 17 ഗ്രാമീണരെ വധിച്ചു
ദോദ: കശ്മീരിലെ ദോദ ജില്ലയില്‍ 17 ഹിന്ദു ഗ്രാമീണരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി വധിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേര്‍ ഇപ്പോഴും തീവ്രവാദികളുടെ പിടിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 15 പേരെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യറിപ്പോര്‍ട്ടുകള്‍.
ദോദയിലെ ശ്രുതിധര്‍ ഗ്രാമത്തിലെ വീടുകളിലേക്ക് ആഗസ്ത് നാല് ശനിയാഴ്ച പുലര്‍ച്ചെ ഇരച്ചു കയറിയ തീവ്രവാദികള്‍ തോക്കു ചൂണ്ടി ഗ്രാമീണരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഗതാഗത സൗകര്യങ്ങള്‍ തീരെ കുറവായ ശ്രുതിധര്‍ ഗ്രാമം ശ്രീനഗറില്‍ നിന്നും ഏറെ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും ഒരു തീവ്രവാദിസംഘടനയും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. പൊലീസ് തീവ്രവാദികള്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications