കശ്മീരീല്‍ 15 ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി
ജമ്മു: കശ്മീരിലെ ദോദ ജില്ലയില്‍ ചുരുങ്ങിയത്15 ഗ്രാമീണരെയെങ്കിലും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ആഗസ്ത് നാല് ശനിയാഴ്ച പുലര്‍ച്ചെയോടെ ശ്രുതിധര്‍ ഗ്രാമത്തില്‍ എത്തിയ 12ഓളം വരുന്ന തീവ്രവാദികള്‍ തോക്ക് ചൂണ്ടി ഗ്രാമീണരെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ബ്രിഗേഡിയര്‍ പി.സി. ദാസ് അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് സൈന്യം ശ്രുതിധര്‍ ജില്ലയിലേക്ക് തിരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ജൂലായ് 22 ഞായറാഴ്ച ഇതേ ജില്ലയില്‍ 15 ഹിന്ദുക്കളെ ഇസ്ലാമിക തീവ്രവാദികള്‍ തോക്കിനിരയാക്കിയിരുന്നു. വീട്ടില്‍ നിന്നു വലിച്ചിറക്കിയ ശേഷം വെടിവച്ചുകൊല്ലുകയായിരുന്നു.
പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫും തമ്മില്‍ ആഗ്രയില്‍ ഉച്ചകോടി നടന്നതിനു ശേഷം കശ്മീരില്‍ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു ഇത്.












Click it and Unblock the Notifications