ഫൂലന്റെ പണം സഹോദരന്: പൊലീസ്
ദില്ലി: വെടിയേറ്റ് മരിച്ച ഫൂലന്‍ദേവി തന്റെ അനന്തരാവകാശിയായി സഹോദരനെയാണ് നിര്‍ദേശിച്ചിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ഫൂലന്റെ ഒരു കോടി വരുന്ന ബാങ്ക് ബാലന്‍സും സഹോദരനുള്ളതായിരിക്കും.
ഫൂലനെക്കുറിച്ചുള്ള പുസ്തകങ്ങളുടെ റോയല്‍റ്റിയും ബാന്‍ഡിറ്റ് ക്വീന്‍ എന്ന ചിത്രത്തില്‍ നിന്നും ഫൂലന്‍ദേവിക്ക് കിട്ടിയിരുന്നു. ഈ തുകയാണ് സഹോദരന് എഴുതിവച്ചിട്ടുള്ളത്.
സഹോദരന്‍ കഴിഞ്ഞാല്‍ ഫൂലന്റെ സാധനസാമഗ്രികള്‍ക്ക് കൂടുതല്‍ അവകാശം അവരുടെ ആദ്യഭര്‍ത്താവ് പുട്ടിലാലിനാണെന്നും പൊലീസ് പറഞ്ഞു. രണ്ടാം ഭര്‍ത്താവ് ഉമേദ് സിംഹ് ഫൂലനെ വിവാഹം കഴിക്കുമ്പോഴും അവരുടെ ആദ്യ വിവാഹം വേര്‍പെടുത്തിയിരുന്നില്ല. അതിനാല്‍ പുട്ടിലാലിന് ഫൂലന്റെ മേല്‍ അവകാശമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
ഫൂലന്‍ വധക്കേസിലെ മുഖ്യപ്രതി ഷേര്‍ സിംഹ് റാണ ഫൂലന്റെ സന്തത സഹചാരിയും സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകയുമായ ഉമാ കാശ്യപിനെ തന്റെ കാര്യസാധ്യത്തിനായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഉമയുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിനു വേണ്ടി റാണ പലപ്പോഴും പണം നല്‍കിയിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി.












Click it and Unblock the Notifications