മാരുതി ലോറിയിലിടിച്ച് നാലുമലയാളികള്‍ മരിച്ചു
കോയമ്പത്തൂര്‍: മാരുതി കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഒരു മലയാളി കുടുംബത്തിലെ നാലുപേരും മരിച്ചു. ആഗസ്ത് നാല് ശനിയാഴ്ചയാണ് കോയമ്പത്തൂരിനടുത്ത് വച്ച് അപകടമുണ്ടായത്.
മാരുതികാറില്‍ സഞ്ചരിച്ചിരുന്ന കൊച്ചി സ്വദേശികളായ ജോസ്, ജോസിന്റെ ഭാര്യ ശാന്ത, മകന്‍ സജിജോസ്, സജിജോസിന്റെ ഭാര്യ റജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ നാലുപേരും തല്‍സമയം മരിച്ചതായി പറയുന്നു.
കൊച്ചിയില്‍ നിന്നും സേലത്തിലേക്ക് പോകുകയായിരുന്നു ജോസും കുടുംബവും. എതിരെ വന്ന ലോറി നിയന്ത്രണം വിട്ട് മാരുതി കാറില്‍ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കൊച്ചിയില്‍ ഒരു സ്വകാര്യകമ്പനിയില്‍ ഉദ്യോഗസ്ഥനാണ് ജോസ്.












Click it and Unblock the Notifications