നഗരവികസനനയം അടുത്തയാഴ്ച: മന്ത്രി
കണ്ണൂര്‍: കേരളത്തിന്റെ നഗരവികസനനയം അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് നഗരവികസന മന്ത്രി ചെര്‍ക്കളം അബ്ദുള്ള. ആഗസ്ത് നാല് ശനിയാഴ്ച കണ്ണൂര്‍ പ്രസ്ക്ലബില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നഗരശുചീകരണം, ശുദ്ധജല വിതരണം എന്നിവയ്ക്കായിരിക്കും നയത്തില്‍ പ്രാമുഖ്യം നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.
കേരളസര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ മൂലം ജനങ്ങള്‍ക്കുമേല്‍ അധിക നികുതിബാധ്യത ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ അഴിമതി നടത്തിയിട്ടുണ്ടെന്നും പരാതികള്‍ ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications