Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം തണുപ്പിലമരുന്നു

തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അസാധാരണമായ തണുപ്പ് അനുഭവപ്പെടുന്നു.

പകല്‍സമയങ്ങളില്‍ പോലും മഞ്ഞുകാലത്തിന്റെ പ്രതീതിയുളവാക്കുന്ന തണുപ്പാണ്. തണുത്തകാറ്റും വീശിയടിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരത്തെ താപനില 21 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്.

കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റം നഗരവാസികളെ പരിഭ്രാന്തരാക്കിയിട്ട ുണ്ട്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കാണുന്ന ചുവന്ന മഴയും കിണറിടിയലുകളുമായി ഇതിന് ബന്ധമുണ്ടെന്നാണ് പലരുടെയും സംശയം. രണ്ട് ദിവസം മുമ്പ് കരമനയില്‍ ഒരു കിണര്‍ ഇടിഞ്ഞിരുന്നു.

ഏതാനും മാസം മുമ്പ് രണ്ട് ദിവസം തിരുവനന്തപുരത്ത് പ്രഭാത സമയത്ത് പുകമഞ്ഞ് പോലുള്ള എന്തോ പരന്ന് റോഡിലെ വാഹനങ്ങള്‍ പോലും കാണാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ മഴ പെയ്യുന്നില്ലെങ്കിലും മഴയുടെ പ്രതീതിയാണ്. മഴ പെയ്യുന്നതിന് മുമ്പുള്ള തണുത്ത കാറ്റ് സന്ധ്യയ്ക്ക് തിരുവനന്തപുരത്തെ തണുപ്പില്‍ പൊതിയുന്നു. രാത്രി 10 മണി കഴിയുമ്പോള്‍ മാത്രം ചെറിയ ചാറ്റല്‍ മഴയുണ്ടാകാറുണ്ട്.

രാത്രിയിലെ ചാറ്റല്‍മഴയും ഈര്‍പ്പം നിറഞ്ഞ കാറ്റുമാണ് തണുപ്പിന് കാരണമെന്ന് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+