Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം: മെഡി. കോളേജില്‍ രോഗികള്‍ വലഞ്ഞു

തിരുവനന്തപുരം: ഹൗസ് സര്‍ജന്മാരും പി.ജി. ഡോക്ടര്‍മാരും സമരം നടത്തിയതിനെത്തുടര്‍ന്ന് ആഗസ്ത് നാല് ശനിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ രോഗികള്‍ വലഞ്ഞു.

അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ഡോക്ടര്‍മാര്‍ തീരെ കുറവായിരുന്നുവെന്ന് രോഗികള്‍ പറഞ്ഞു. ഒ.പി. വിഭാഗത്തിലും സേവനം ലഭ്യമല്ല.

ഓര്‍ത്തോപീഡിക്സ് വിഭാഗം ഡ്യൂട്ടി ഡോക്ടര്‍ മനോജ് കുമാറിനെ രണ്ടു പേര്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സമരം നടത്തിയത്. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധപ്രകടനവും ധര്‍ണയും നടത്തി.

ആഗസ്ത് മൂന്ന് വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സമരത്തിന് കാരണമായ സംഭവം നടന്നത്. ചികിത്സക്കെത്തിയ രോഗിയോടൊപ്പം വന്ന സുധീര്‍, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് ഡോക്ടറെ മര്‍ദ്ദിക്കുകയായിരുന്നുവത്രെ. എക്സ്റേ ഫീസ് കൊടുക്കാന്‍ ഡോക്ടര്‍ പറഞ്ഞപ്പോള്‍ തങ്ങള്‍ പത്രപ്രവര്‍ത്തകരാണെന്നും ഫീസ് കൊടുക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് അവര്‍ ഡോക്ടറെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് എസ്ഐ മുഹമ്മദ് ഷാഫി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+