പുതിയ 68 പൊലീസ് സ്റേഷനുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 68 പൊലീസ് സ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി ഭരണാനുമതി നല്കി. ഒരു പൊലീസ് സ്റേഷന് 12 ലക്ഷം രൂപ വീതമാണ് ചെലവഴിക്കുക.
വനിതാപൊലീസ് സേനയെ കൂടുതല്‍ സുശക്തമാക്കാനും പദ്ധതിയുണ്ട്. ഇതിനായി അവര്‍ക്ക് സായുധപരിശീലനം നല്കും. കേരളത്തിലെ സൗകര്യങ്ങള്‍ കുറവായ പൊലീസ് സ്റേഷനുകള്‍ വികസിപ്പിക്കും. ആയുധക്ഷാമം ഉള്ള സ്റേഷനുകളില്‍ ആയുധം വാങ്ങാനും പദ്ധതിയുണ്ട്.
പൊലീസ് സ്റേഷനുകള്‍ വികസിപ്പിക്കാനും പൊലീസ്സേനയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമുള്ള ഈ പദ്ധതികള്‍ക്ക് ഒട്ടാകെ 32 കോടി ചെലവഴിക്കാനാണ് മുഖ്യമന്ത്രി എ.കെ. ആന്റണി ഭരണാനുമതി നല്കിയിരിക്കുന്നത്.












Click it and Unblock the Notifications