ശബരിമലയില്‍ വിഷുവോടെ മൊബൈല്‍ സര്‍വീസ്
കോട്ടയം: ശബരിമലയില്‍ മൊബൈല്‍ സര്‍വീസ് ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതായി ബിഎസ്എന്‍എല്‍ ജില്ലാ ടെലഫോണ്‍ ജനറല്‍ മാനേജര്‍ എച്ച്.എം. അബൂബേക്കര്‍ അറിയിച്ചു. അടുത്ത വര്‍ഷത്തെ വിഷുവോടെ മൊബൈല്‍ സര്‍വീസ് പൂര്‍ണമായും ലഭ്യമാകും.
ഏപ്രില്‍ ആദ്യവാരത്തില്‍ത്തന്നെ കോട്ടയത്ത് മൊബൈല്‍ ലഭ്യമാകും. എംസി റോഡ് പൂര്‍ണ്ണമായും കെകെ റോഡില്‍ കാഞ്ഞിരപ്പള്ളി വരെയും മുഴുവന്‍ സമയ പ്രവര്‍ത്തനം ആരംഭിക്കും. 85,000 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ കണക്ഷന്‍ നല്‍കുക.
ഇതിനായി കോട്ടയം, ഗാന്ധിനഗര്‍, ചങ്ങനാശേരി, ഏറ്റുമാനൂര്‍, ചിങ്ങവനം, പാലാ, കാഞ്ഞിരപ്പള്ളി, വൈക്കം എന്നിവിടങ്ങളില്‍ സ്റേഷനുകള്‍ സ്ഥാപിക്കുമെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു. മോട്ടോറോള കമ്പനിയാണ് ഇതിന്റെ കരാര്‍ എടുത്തിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ 50 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.












Click it and Unblock the Notifications