എമിഗ്രേഷന്‍ ഓഫീസറെ മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം പ്രൊട്ട ക്ടര്‍ ഓഫ് എമിഗ്രന്റ്സ് ഓഫീസര്‍ വിജയനെ ദില്ലിയിലേക്ക് സ്ഥലം മാറ്റി.
വിജയന്‍ വ്യാപകമായ അഴിമതി നടത്തുന്നതായി കേരളാ അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്റ്സ് ആന്‍ഡ് റിക്രൂട്ട ിംഗ് ഏജന്റ്സ് അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര തൊഴില്‍ വകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സ്ഥലം മാറ്റം. അസിസ്റന്റ് എമിഗ്രന്റ്സ് ഓഫീസര്‍ അരുണ്‍കുമാര്‍ ശര്‍മയെയും ദില്ലിയിലേക്ക് സ്ഥലം മാറ്റിയിട്ട ുണ്ട്.
അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് വകുപ്പിന് അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട ് നല്‍കിയിരുന്നു. വിജയനെ മാനവശേഷി വകുപ്പിലേക്കും അരുണ്‍കുമാറിനെ തൊഴില്‍ മന്ത്രാലയത്തിന്റെ ആസ്ഥാനത്തിലേക്കുമാണ് മാറ്റിയിരിക്കുന്നത്.
പാലക്കാട് സ്വദേശിയായ ടി. നന്ദകുമാറിനെ തിരുവനന്തപുരത്തെ പുതിയ എമിഗ്രന്റ്സ് ഓഫീസറായി നിയമിച്ചിട്ട ുണ്ട്. മലയാളം അറിയാവുന്ന ഒരാളെ എമിഗ്രന്റ്സ് ഓഫീസറായി നിയമിക്കണമെന്ന് ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍ ബന്ധപ്പെട്ട വരോട് ആവശ്യപ്പെട്ട ിരുന്നു.












Click it and Unblock the Notifications