തമിഴ്സംഘടനകള്‍ ചന്ദ്രികയുടെ ക്ഷണം തള്ളി
കൊളംബോ: രാജ്യത്തെ രാഷ്ട്രീയകാലാവസ്ഥയെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗ നല്കിയ ക്ഷണം തമിഴ് രാഷ്ട്രീയസംഘടനകള്‍ തള്ളി. പുതിയ ഭരണഘടനയ്ക്കുവേണ്ടി ആഗസ്ത് 21 ചൊവാഴ്ച നടത്താനിരിക്കുന്ന അഭിപ്രായ വോട്ടെടുപ്പ് ബഹിഷ്കരിക്കാനും തമിഴ് രാഷ്ട്രീയസംഘടനകള്‍ തീരുമാനിച്ചു.
തമിഴ് ഈഴം ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(ടിഇഎല്‍ഒ), ആള്‍ ഇന്ത്യാ സിലോണ്‍ തമിഴ് കോണ്‍ഗ്രസ് (എസിടിസി), അപ്കണ്‍ട്രി പീപ്പിള്‍സ് ഫ്രണ്ട്( യുപിഎഫ്) എന്നീ സംഘടനകളാണ് ക്ഷണം നിരസിച്ചത്. എന്നാല്‍ പ്രധാന തമിഴ് സംഘടനകളിലൊന്നായ തമിഴ് യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട്( ടിയുഎല്‍എഫ്) ആഗസ്ത് ആറ് തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലേ തീരുമാനമെടുക്കൂ.
ആഗസ്ത് എട്ട് ബുധനാഴ്ചയാണ് ചന്ദ്രിക വിവിധ തമിഴ് സംഘടനകളെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിരുന്നത്. ആഗസ്ത് 21 ന് നടക്കുന്ന അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുക്കണമോ വേണമോ എന്നത് സംബന്ധിച്ചും ആഗസ്ത് ആറിന് നടക്കുന്ന യോഗത്തില്‍ തീരുമാനിക്കുമെന്ന് ടിയുഎല്‍എഫ് എംപി മാവൈ സേനതിരാജ പറഞ്ഞു.












Click it and Unblock the Notifications