കശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡറെ കൊന്നു
ശ്രീനഗര്‍: കശ്മീര്‍ പൊലീസുമായി ഏറ്റുമുട്ടിയ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറെ വെടിവച്ചു കൊന്നു. ശ്രീനഗറിനടുത്തുള്ള ക്രാല്‍പോറ മേഖലയില്‍ ആഗസ്ത് അഞ്ച് ഞായറാഴ്ച നടന്ന പോരാട്ടത്തില്‍ ജഹാംഗീര്‍ ഇസ്രാനി എന്ന അബ്ദുള്‍ റഷീദ് റാതര്‍ ആണ് കൊല്ലപ്പെട്ടത്.
ഇതോടെ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ മൂന്ന് മുതിര്‍ന്ന നേതാക്കളെ ഇന്ത്യന്‍ സൈന്യം വെടിവച്ചുകൊന്നു. കമാന്‍ഡര്‍ മസൂദ് എന്ന അബ്ദുള്‍ ഹമീദ് താന്‍ട്രയെയും ഡെപ്യൂട്ടി ഫീല്‍ഡ് കമാന്‍ഡര്‍ അഹമ്മദ് മുസ്തഫ ഖാനെയും ആണ് സൈന്യം നേരത്തെ കൊലപ്പെടുത്തിയിരുന്നത്.
ഒട്ടേറെ കൊലപാതകങ്ങളുടെയും സ്ഫോടനങ്ങളുടെയും പേരില്‍ സൈന്യം തിരഞ്ഞുകൊണ്ടിരുന്ന തീവ്രവാദിയാണ് റാതര്‍ എന്ന് കശ്മീര്‍ ഐജി അശോക് ഭാന്‍ അറിയിച്ചു.












Click it and Unblock the Notifications