കശ്മീര്‍: രാഷ്ട്രപതിഭരണം വേണം - ബിജെപി, ശിവസേന
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഫറൂഖ് അബ്ദുള്ള സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാനഘടകം ബിജെപിയും ശിവസേനയും ആവശ്യപ്പെട്ടു. കശ്മീരിലെ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ സഖ്യകക്ഷികളായ ബിജെപിയും ശിവസേനയും ഈ ആവശ്യം ഉന്നയിച്ചതിന് നിരീക്ഷകര്‍ ഏറെ പ്രാധാന്യം കല്പിക്കുന്നു.
ആഗസ്ത് നാല് ശനിയാഴ്ച പുലര്‍ച്ചെ ദോദ ജില്ലയില്‍ 17 ഹിന്ദു ഗ്രാമീണരെ തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്തതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ രാജിവക്കണമെന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്. ജൂലായ് 22ന് തീവ്രവാദികള്‍ 15 പേരെ കൂട്ടക്കൊല ചെയ്തതിനു ശേഷം നടന്ന വലിയ കൂട്ടക്കൊലയാണിത്.
നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാരിന് സംസ്ഥാനത്തെ ന്യൂനപക്ഷമായ ഹിന്ദുക്കളെ സംരക്ഷിക്കാനാകുന്നില്ലെന്നും അവര്‍ ഭരണം സൈന്യത്തെ ഏല്പിക്കണമെന്നും ശിവസേനയും ബിജെപിയും ആവശ്യപ്പെടുന്നു.
അതിനിടെ തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്ത എല്ലാ ഗ്രാമീണരുടെയും മൃതദേഹങ്ങള്‍ ദോദ ജില്ലാ ആസ്ഥാനത്തേക്ക് കൊണ്ടുവന്നു. ശവസംസ്കാരച്ചടങ്ങിന് ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പങ്കെടുക്കാന്‍ ജഡങ്ങള്‍ മറവ് ചെയ്യില്ലെന്നാണ് ഗ്രാമീണര്‍ പറയുന്നത്. അതേ സമയം കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഐ.ഡി. സ്വാമി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂട്ടക്കൊലയെക്കുറിച്ച് അദ്ദേഹം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
ശനിയാഴ്ച നടന്ന കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ലഷ്കര്‍-ഇ-തോയ്ബയാണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications