കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍: രാഷ്ട്രപതിഭരണം വേണം - ബിജെപി, ശിവസേന

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഫറൂഖ് അബ്ദുള്ള സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാനഘടകം ബിജെപിയും ശിവസേനയും ആവശ്യപ്പെട്ടു. കശ്മീരിലെ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ സഖ്യകക്ഷികളായ ബിജെപിയും ശിവസേനയും ഈ ആവശ്യം ഉന്നയിച്ചതിന് നിരീക്ഷകര്‍ ഏറെ പ്രാധാന്യം കല്പിക്കുന്നു.

ആഗസ്ത് നാല് ശനിയാഴ്ച പുലര്‍ച്ചെ ദോദ ജില്ലയില്‍ 17 ഹിന്ദു ഗ്രാമീണരെ തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്തതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ രാജിവക്കണമെന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്. ജൂലായ് 22ന് തീവ്രവാദികള്‍ 15 പേരെ കൂട്ടക്കൊല ചെയ്തതിനു ശേഷം നടന്ന വലിയ കൂട്ടക്കൊലയാണിത്.

നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാരിന് സംസ്ഥാനത്തെ ന്യൂനപക്ഷമായ ഹിന്ദുക്കളെ സംരക്ഷിക്കാനാകുന്നില്ലെന്നും അവര്‍ ഭരണം സൈന്യത്തെ ഏല്പിക്കണമെന്നും ശിവസേനയും ബിജെപിയും ആവശ്യപ്പെടുന്നു.

അതിനിടെ തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്ത എല്ലാ ഗ്രാമീണരുടെയും മൃതദേഹങ്ങള്‍ ദോദ ജില്ലാ ആസ്ഥാനത്തേക്ക് കൊണ്ടുവന്നു. ശവസംസ്കാരച്ചടങ്ങിന് ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പങ്കെടുക്കാന്‍ ജഡങ്ങള്‍ മറവ് ചെയ്യില്ലെന്നാണ് ഗ്രാമീണര്‍ പറയുന്നത്. അതേ സമയം കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഐ.ഡി. സ്വാമി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂട്ടക്കൊലയെക്കുറിച്ച് അദ്ദേഹം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.

ശനിയാഴ്ച നടന്ന കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ലഷ്കര്‍-ഇ-തോയ്ബയാണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X