ഫൂലന്‍ വധം: ഒരാള്‍ കൂടി അറസ്റില്‍
ദില്ലി: ഫൂലന്‍ദേവിയെ കൊല ചെയ്ത കേസില്‍ ദില്ലി പൊലീസ് ഒരാളെക്കൂടി അറസ്റു ചെയ്തു. വിക്കി എന്ന ധന്‍പ്രകാശാണ് പൊലീസ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ ഷേര്‍ സിംഹ് റാണയുടെ സഹായിയാണ് ധന്‍പ്രകാശ് എന്നു കരുതുന്നു.
കേസില്‍ അഞ്ചാമത്തെ അറസ്റാണിത്. ഷേര്‍ സിംഹ് റാണ, രജീന്ദര്‍, ശേഖര്‍, രാജ്വീര്‍ എന്നിവര്‍ നേരത്തെത്തന്നെ അറസ്റിലായിരുന്നു. താനാണ് കൊലപാതകം നടത്തിയതെന്ന് ഷേര്‍ സിഹ് റാണ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ റാണയുടെ കുറ്റസമ്മതവും മൊഴികളും വസ്തുതകള്‍ക്ക് നിരക്കാഞ്ഞത് പൊലീസിനെ കുഴക്കി. ധന്‍പ്രകാശിന്റെ അറസ്റോടെ കേസില്‍ വഴിത്തിരിവുണ്ടാകുമെന്ന് പൊലീസ് കരുതുന്നു.
റാണ ഇതിനു മുമ്പ് നടത്തിയ കൊലപാതകങ്ങളിലും ബാങ്ക് കവര്‍ച്ചകളിലും വിക്കി അടുത്ത സഹായിയായിരുന്നുവെന്ന് പൊലീസ് കരുതുന്നു. വിക്കിയുടെ അറസ്റോടെ എട്ടില്‍ അഞ്ച് പ്രതികളും അറസ്റിലായിരിക്കുകയാണ്.












Click it and Unblock the Notifications